കാടാമ്പുഴ: മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ, അംഗങ്ങളായ ശശികുമാർ പേരാമ്പ്ര, കൊട്ടറ വാസുദേവ്, ടി.എൻ. ശിവശങ്കരൻ, പി.എം. സാവിത്രി ടീച്ചർ, എ. പ്രദീപൻ, ടി.കെ. സുബ്രഹ്മണ്യൻ, വി. കേശവൻ എന്നിവരാണ് പ്രതിജ്ഞ ചെയ്തത്. മറ്റൊരംഗം വി.പി. വിമല ടീച്ചർ നേരത്തേ പ്രതിജ്ഞ ചെയ്തിരുന്നു. മുൻ പ്രസിഡൻറ് സജീവ് മറോളി അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമീഷണർ കെ. മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. നവരാത്രി ബ്രോഷറിെൻറ പ്രകാശനം എക്സിക്യൂട്ടിവ് ഓഫിസർ ടി.സി. ബിജുവിന് നൽകി ഒ.കെ. വാസു മാസ്റ്റർ നിർവഹിച്ചു. മലബാർ മേഖലയിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഒ.കെ. വാസു പറഞ്ഞു. നിലവിൽ 1951ലെ എച്ച്.ആർ.എൻ.സി നിയമം മൂലം പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയുന്നില്ല. ഇതിന് മാറ്റം വരുത്തിയുള്ള റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കളായ പി. ജയരാജൻ, പി.പി. വാസുദേവൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. കമീഷണർ കെ. മുരളി സ്വാഗതവും െഡപ്യൂട്ടി കമീഷണർ കെ.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.