സ്കൂട്ടർ അപകടത്തിൽ മരിച്ച ജോസ് കൊല്ലപ്പെട്ടതെന്ന് പൊലീസ്; മുഖ്യപ്രതി പിടിയിൽ

കല്ലടിക്കോട്: വാക്കോട് കനാൽപാതയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച ഇടക്കുർശ്ശി കളത്തികുന്നേൽ പരേതനായ വർഗീസി​െൻറ മകൻ ജോസ് (55) കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് ജോസി​െൻറ സഹോദരിയുടെ മകൻ വാക്കോട് പടിഞ്ഞാറെടത്ത് വീട്ടിൽ ബിജോയിയെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ജോസ് വായ്പയായി നൽകിയ ഒരുലക്ഷം രൂപ തിരിച്ചുതരാൻ ആവശ്യപ്പെട്ടത് വഴക്കിലും ൈകയാങ്കളിയിലും കലാശിച്ചതിനെ തുടർന്നാണ് ജോസ് കൊല്ലപ്പെടാനിടയായത്. കൊലയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സെപ്റ്റംബർ 12ന് വൈകീട്ട് നാലോടെ വാക്കോട്നിന്നും ജോസ് വരുന്നവഴിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ പ്രതി ഓടിച്ചിരുന്ന ഓേട്ടാക്ക് കുറുകെ സ്കൂട്ടർ നിർത്തി ജോസ് പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് വഴക്കിന് തുടക്കം. ബിജോയിയുടെ അടിയേറ്റ ജോസ് കനാലിലെ കരിങ്കല്ലിൽ തലയടിച്ച് വീണു. രക്തംവാർന്ന ജോസിനെ കുറ്റിക്കാട്ടിൽ വലിച്ചുകൊണ്ടിട്ടു. പിന്നീട് ജോസി​െൻറ വാഹനം കനാലിലേക്ക് തള്ളിയിട്ടു. മണിക്കൂറുകൾക്ക് ശേഷം പ്രതി കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജോസ് ഓടിച്ചിരുന്ന സ്കൂട്ടർ കനാലിലെ കുഴിയിൽവീണ് മരിെച്ചന്ന് മൊഴിയും നൽകി. പോസ്റ്റുമോർട്ടം മുതൽ സംസ്കാരം വരെയുള്ള കാര്യങ്ങൾക്ക് ബിജോയ് മുൻപന്തിയിൽ തന്നെയുണ്ടായി. പിന്നീട്, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിലൊരാൾ മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് തച്ചമ്പാറയിൽവെച്ച് പ്രതിയെയും ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ബിജോയ് കുറ്റം സമ്മതിക്കുകയായിരുന്നു. കേസന്വേഷണത്തിന് സി.ഐയെ കൂടാതെ എസ്.ഐ റോയ്, സി.പി.ഒമാരായ ശ്യാം, ശാഫി, സഹദ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ ശനിയാഴ്ച രാവിലെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. പടം pkg 20 kalladikode kola prathi bijoy. jpg പ്രതി ബിജോയ് pkg 21 kalladikode kollapetta JOSE.jpg കൊല്ലപ്പെട്ട ജോസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.