പാഠപുസ്തക വിതരണം അവതാളത്തിൽ ^കെ.എസ്.ടി.യു

പാഠപുസ്തക വിതരണം അവതാളത്തിൽ -കെ.എസ്.ടി.യു മലപ്പുറം: വിദ്യാഭ്യാസ വകുപ്പി​െൻറ അനാവശ്യ പരിഷ്‌കാരങ്ങൾ പാഠപുസ്തക വിതരണം അവതാളത്തിലാക്കിയെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ല കമ്മിറ്റി ആരോപിച്ചു. രണ്ട് ഭാഗങ്ങളായിരുന്ന പാഠപുസ്തകങ്ങള്‍ മൂന്നാക്കിയതാണ് അച്ചടിയും വിതരണവും വൈകാന്‍ കാരണമായത്. കെ.ടെറ്റ് വിഷയത്തിലും കേന്ദ്ര സര്‍ക്കാറി​െൻറ ഉത്തരവ് പ്രകാരമുള്ള ഭാഷാധ്യാപകരുടെ പ്രശ്‌നത്തിലും സർവിസിലുള്ളവരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുല്ല വാവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ. ഹംസ, എം. അഹമ്മദ്, പി.കെ.എം. ഷഹീദ്, മജീദ് കാടേങ്ങല്‍, വി. സഫ്ദറലി, സി. അബ്ദുറഹ്മാൻ, പി.വി. ഹുസൈന്‍, പാറക്കല്‍ റസാഖ്, പി. മുഹമ്മദ് ഷമീം, കെ. ഫസലുല്‍ഹഖ്, എ.എ. സലാം, ടി.വി. ജലീല്‍, കെ.എം. ഹനീഫ, പി. ബീരാന്‍കുട്ടി, എം.ഡി. അന്‍സാരി, ജസ്മല്‍ പുതിയറ, ഇസ്മായില്‍ പൂതനാരി, പി. ഹര്‍ഷദ്, നാസര്‍ കാരാടന്‍, പി.കെ. സൈതലവി, മുനീര്‍, ഒ. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.