മഞ്ചേരി മെഡിക്കൽ കോളജ് വികസനം പേപ്പറിലൊതുങ്ങരുത് ^എസ്.എഫ്.ഐ

മഞ്ചേരി മെഡിക്കൽ കോളജ് വികസനം പേപ്പറിലൊതുങ്ങരുത് -എസ്.എഫ്.ഐ മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് വിദ്യാർഥികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി പി. ഷബീർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സർക്കാർ സ്തംഭിപ്പിച്ച മെഡിക്കൽ കോളജ് വികസനം എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ, വികസനം പേപ്പറിൽ മാത്രമാകരുതെന്നും ഷബീർ പറഞ്ഞു. ഭരിക്കുന്ന സർക്കാറിനെ നോക്കിയല്ല എസ്.എഫ്.ഐ സമരം തീരുമാനിക്കുന്നത്. ഇത് സൂചന സമരമാണ്. നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. എസ്.എഫ്.ഐ മഞ്ചേരി മെഡിക്കൽ കോളജ് യൂനിറ്റ് പ്രസിഡൻറ് വി. വിപിൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അഹിജിത്ത് വിജയൻ, മെഡിക്കൽ കോളജ് യൂനിയൻ ചെയർമാൻ മുബഷിർ മുഹയുദ്ദീൻ, എ. റോഷിദ്, കിഷോർ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.