പെരുവള്ളൂർ ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിന് ജയം തേഞ്ഞിപ്പലം:

തേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ കൊല്ലംചിന പത്താം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. മുസ്ലിം ലീഗിലെ കെ.ടി. ഖദീജ 469 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്‌. യു.ഡി.എഫ് അംഗം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്ത 805 വോട്ടുകളിൽ 612 വോട്ടുകളാണ് ഖദീജ നേടിയത്. 143 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം. ഷൈനിക്ക് ലഭിച്ചത്. 50 വോട്ട് ബി.ജെ.പി സ്ഥാനാർഥി ദേവകിക്കും ലഭിച്ചു. ആകെ പോൾ ചെയ്ത വോട്ടി​െൻറ 76 ശതമാനം വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു. കഴിഞ്ഞതിനേക്കാളും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന പെരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് ഒമ്പത്, കോൺഗ്രസ് -രണ്ട്, സ്വതന്ത്രൻ ഒന്ന്, എൽ.ഡി.എഫ് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. ഫോട്ടോ: പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കൊല്ലംചിന വാർഡിൽ നിന്ന് വിജയിച്ച കെ.ടി. ഖദീജ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.