പെരിന്തൽമണ്ണയിലെ മൂന്നാം ബസ്​സ്​റ്റാൻഡ്​;​ നഗരസഭക്ക്​ തിരിച്ചടിയായി ഭൂമി നൽകിയവരുടെ എതിർപ്പ്​

പെരിന്തൽമണ്ണ: നിർദിഷ്ട ബസ്സ്റ്റാൻറ് യാഥാർഥ്യമാക്കുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെ ഭൂമി നൽകിയ സ്ഥലമുടമകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നഗരസഭക്ക് കനത്ത തിരിച്ചടിയായി. 13 വർഷം മുമ്പ് 79 സ്ഥലമുടമകൾ സൗജന്യമായാണ് ബസ് സ്റ്റാൻഡിനും അനുബന്ധ റോഡിനുമായി അഞ്ചര ഏക്കർ ഭൂമി നഗരസഭക്ക് കൈമാറിയത്. 2015 ആഗസ്റ്റ് ഏഴിന് സ്റ്റാൻഡിന് തറക്കല്ലിെട്ടങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല. നിലവിൽ സ്ഥലം കാടുകയറി പടർന്ന നിലയിലാണ്. നഗരസഭ സ്റ്റാൻഡ് നിർമാണത്തിൽനിന്ന് പിറേകാട്ട് പോകുന്നതായാണ് സ്ഥലമുടമകളുടെ ആക്ഷേപം. നഗരവികസന സമിതിയുടെ കീഴിലാണ് ഭൂമി നൽകിയവർ നഗരസഭക്കെതിരെ രംഗത്തിറങ്ങിയത്. ഒരു വർഷംകൊണ്ട് കെട്ടിടം പണി പൂർത്തീകരിച്ച് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുമെന്നാണ് അന്നത്തെ ചെയർപേഴ്സൺ നിഷി അനിൽരാജ് വ്യക്തമാക്കിയത്. നിർമാണസ്ഥലം കൃഷിഭൂമിയാണെന്നും മണ്ണിട്ട് നികത്തിയാണ് സ്റ്റാൻഡ് നിർമിക്കുന്നതെന്നും കാണിച്ച് 2014 ഒക്ടോബറിൽ ഹൈകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്ഥലം തരം മാറ്റുന്നതിന് ലഭിച്ച സർക്കാർ അനുമതി വസ്തുതാപരമായി ചൂണ്ടിക്കാട്ടി ഹൈകോടതി മുമ്പാകെ നഗരസഭ മറുപടി നൽകി. ഇതോടെ സ്േറ്റക്ക് പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് തറക്കല്ലിടൽ നടപടിയുമായി നഗരസഭക്ക് മുന്നോട്ട് പോകാനായത്. പിന്നീടും സ്റ്റാൻഡ് നിർമാണത്തി​െൻറ പേരിൽ നിയമനടപടികളുണ്ടായി. തറയിൽ ബസ്റ്റാൻഡ് സ്വകാര്യ വ്യക്തി നിർമിച്ച് നഗരസഭക്ക് ൈകമാറിയിട്ടും പ്രയോജനെപ്പടുത്താതെ മൂന്നാമത്തെ സ്റ്റാൻഡിന് പണം ചെലവഴിക്കുന്നതായി കാണിച്ചുള്ള ഹരജികളും അതിലുള്ള തുടർ നടപടികളുമായി കേസ് നീണ്ട് പോകുന്നതിനെ തുടർന്നാണ് ഭൂമി നൽകിയവർ പരസ്യമായി നഗരസഭക്കെതിരെ തിരിഞ്ഞത്. നഗരസഭ ഭരിക്കുന്ന ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരിൽ ബഹുഭൂരിഭാഗമാണ് ഭൂമി വിട്ടുനൽകിയവരിലുള്ളത്. എന്നാൽ നീണ്ട കാലത്തെ മൗനത്തിന് ശേഷം ഇപ്പോൾ എതിർപ്പുമായി വരുന്നതിൽ ചില കേന്ദ്രങ്ങൾ സംശയമുയർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.