ഇൻറർനാഷനൽ സെമിനാർ സംഘടിപ്പിച്ചു

മലപ്പുറം: ഇൻകെൽ എജുസിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറിയും ജെ.എം.എ മലബാർ റീജിയനും സംയുക്തമായി ജ്വല്ലറി മാനുഫാക്ചറിങ് ഡിസൈനിങ് രംഗത്തെ പുതിയ സാധ്യതകളെ കുറിച്ചുള്ള സെമിനാറും ജ്വല്ലറി നൂതന ടെക്നോളജികളെക്കുറിച്ചുള്ള പ്രദർശനവും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ വിദഗ്ധർ, ഓറിയോൾ കോളേൽഡെമോണ്ട് (RHINO ഗോൾഡ്, സ്പെയിൻ), സമീർ നൗജയിം (ഡി.ഡബ്ല്യൂ.എസ് ഇറ്റലി), ഗൗതം തിവാരി (മുംബൈ) എന്നിവർ ക്ലാസെടുത്തു. പരിപാടി മുഹമ്മദ് അബ്ദുൽസലാം (ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി) ഉദ്ഘാടനം ചെയ്തു. അർഷാദ് കെ.കെ (പ്രസിഡൻറ്, ജെ.എം.എ മലബാർ റീജിയൻ), അബ്ദുൽകരീം (ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറി), ജമേഷ് (സെക്രട്ടറി, ജെ.എം.എ മലബാർ റീജിയൻ), മുസ്തഫ വീരക്കണ്ടി (സ്റ്റേറ്റ് മെംബർ -ജെ.എം.എ), കലേഷ് പ്രഭാകരൻ, അബ്ദുൽ ഗഫൂർ (പ്രിൻസിപ്പൽ, ഐ.ജി.ജെ) അനൂപ് ജോർജ് (എച്ച്.ഒ.ഡി, ഐ.ജി.ജെ) എന്നിവർ സംസാരിച്ചു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.