വായനമത്സരം

വെട്ടത്തൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേലാറ്റൂർ ഉപജില്ലതല വായനമത്സരത്തിൽ വെട്ടത്തൂർ ജി.എച്ച്.എസ്.എസിലെ കെ. കീർത്തന ഒന്നാം സ്ഥാനം നേടി. സി.കെ. ദിലീപ് (വെള്ളിയഞ്ചേരി എ.എസ്.എം.എച്ച്.എസ്.എസ്) രണ്ടും കെ. ആര്യ (പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ) മൂന്നും സ്ഥാനങ്ങൾ നേടി. പി.ടി.എ പ്രസിഡൻറ് പി.എം. സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.ടി. മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആമിന ബീവി ഉപഹാരം നൽകി. പി.ജി. ഉമാദേവി, എം.പി. സുനിൽകുമാർ, എം. ആനന്ദ് കുമാർ, ബാലസുബ്രഹ്മണ്യൻ, ഷാജി, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.