നായനാർ സ്​മാരക ഫണ്ട്​: പ്രതിപക്ഷനേതാവി​െൻറ ആരോപണം വിലകുറഞ്ഞത്​ –കോടിയേരി

നായനാർ സ്മാരക ഫണ്ട്: പ്രതിപക്ഷനേതാവി​െൻറ ആരോപണം വിലകുറഞ്ഞത് –കോടിയേരി തിരുവനന്തപുരം: ഇ.കെ. നായനാർ സ്മാരക നിർമാണത്തിന് നൽകിയ സംഭാവന കള്ളപ്പണമാണെന്ന പ്രതിപക്ഷനേതാവി​െൻറ ആരോപണം വിലകുറഞ്ഞതായിപ്പോയെന്ന് ഇ.കെ. നായനാർ മെേമ്മാറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും സി.പി.എം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ പയ്യാമ്പലത്ത് നായനാർ സ്മാരകത്തി​െൻറ നിർമാണപ്രവർത്തനം നടന്നുവരികയാണ്. ഇൗ കെട്ടിടനിർമാണം പൂർത്തിയാക്കാനാണ് ഹുണ്ടിക പിരിവ് വഴി ഫണ്ട് ശേഖരണം നടന്നത്. അതുവഴിയാണ് 20 കോടിയിൽപരം രൂപ ലഭിച്ചത്. ബാങ്കുകൾ വഴിയാണ് ഇൗ പണം മുഴുവൻ ലഭിച്ചത്. ട്രസ്റ്റി​െൻറ അക്കൗണ്ടുകൾ ഒാഡിറ്റ് ചെയ്ത് വർഷാവർഷം ആദായനികുതി വകുപ്പിന് സമർപ്പിക്കുന്നുണ്ട്. സുതാര്യമായി നടത്തിയ ഫണ്ട് പിരിവിനെതിരെയാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചത്. ജില്ലകളിൽനിന്ന് ലഭിച്ച തുക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്കലുകളിൽനിന്ന് ലഭിച്ചതുക ഉടൻ പ്രസിദ്ധീകരിക്കുമെന്നും വാർത്തകുറിപ്പിൽ കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.