വൈദ്യുതി ബോർഡിലെ അസിസ്​​റ്റൻറ്​ റാങ്ക്​ലിസ്​റ്റ്​ നാലുമാസ​േത്തക്കുകൂടി നീട്ടണമെന്ന്​ മനുഷ്യവാകാശ കമീഷൻ

വൈദ്യുതി ബോർഡിലെ അസിസ്റ്റൻറ് റാങ്ക്ലിസ്റ്റ് നാലുമാസേത്തക്കുകൂടി നീട്ടണമെന്ന് മനുഷ്യവാകാശ കമീഷൻ കൊച്ചി: ഹൈകോടതി ഉത്തരവ് ലംഘിച്ച് വൈദ്യുതിബോർഡിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 30ന് അവസാനിക്കുന്ന അസിസ്റ്റൻറ് ഗ്രേഡ് 1/ ജൂനിയർ അസിസ്റ്റൻറ് / കാഷ്യർ ലിസ്റ്റി​െൻറ കാലാവധി നാലുമാസത്തേക്കുകൂടി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടായ കാലതാമസം മൂന്നാഴ്ചക്കകം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് സെക്രട്ടറിക്കും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നോട്ടീസ് അയച്ചു. വൈറ്റില സ്വദേശിനി ദീപ്തിമോൾ വർഗീസ് ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. 2014 ലാണ് നമ്പർ 569/14 റാങ്ക്ലിസ്റ്റ് നിലവിൽ വന്നത്. േബാർഡിൽ 580 ഒഴിവുകളുണ്ടെന്ന് പരാതിക്കാർ കമീഷനെ അറിയിച്ചു. ഒഴിവുകൾ സെപ്റ്റംബർ 15നുമുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടിട്ടും ബോർഡ് തയാറായിട്ടില്ല. പി.എസ്.സി. സെക്രട്ടറിയും വൈദ്യുതി ബോർഡ് സെക്രട്ടറിയും ഒക്ടോബർ നാലിനകം കമീഷനിൽ മറുപടി ഫയൽ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.