ഇക്കോ ടൂറിസം പോയൻറുകളിലെ സന്ദര്‍ശകര്‍ക്കും ഗൈഡുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

നിലമ്പൂര്‍: വനം നോര്‍ത്ത് ഡിവിഷനു കീഴിലെ ചന്തക്കുന്ന് ചാലിയാര്‍ വ്യൂ, കോഴിപ്പാറ, കനോലി പ്ലോട്ട് എന്നീ ഇക്കോ ടൂറിസം പോയൻറുകളിലെ സന്ദര്‍ശകര്‍ക്കും ഗൈഡുകള്‍ക്കും വനം വകുപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്തിയതായി നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആർ. ആടല്‍ അരശന്‍ അറിയിച്ചു. വനം റേഞ്ച് സ്‌റ്റേഷൻ, ഡിവിഷന്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ദിവസവേതനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള വനം-വന്യജീവി വകുപ്പും ഓറിയൻറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപകട മരണത്തിനിരയാകുന്ന വാച്ചർമാരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ അപകടത്തി​െൻറ തോതനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.