ബസ്​ സർവിസ്​ നിർത്തി; യാത്രികർ വലഞ്ഞു

ആനക്കര: ആനക്കരയിൽനിന്ന് രാവിലെയുള്ള ബസ് സർവിസ്നിർത്തലാക്കിയതോടെ യാത്രികർ വലഞ്ഞു. ആനക്കരയിൽനിന്ന് രാവിലെ 6.25ന് എടപ്പാളിലേക്ക് പോകുന്ന ബസാണ് ഉടമ നിർത്തിയിട്ടിരിക്കുന്നത്. നിരവധി ദീർഘദൂര യാത്രക്കാർക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കും മറ്റും പോകുന്നതിന് ഏറെ ഉപകരിച്ചിരുന്നു. എന്നാൽ, ഒരു മാസത്തോളമായി ഈ ബസ് ആനക്കരയിൽനിന്ന് തുടങ്ങുന്നതിന് പകരം എടപ്പാളിൽ നിന്നാണ് സർവിസ് നടത്തുന്നതെത്ര. നിലവിൽ പറക്കുളത്തുനിന്ന് ആരംഭിച്ച് ആനക്കര വഴി എടപ്പാളിലേക്ക് സർവിസ് നടത്തുന്നതിനാണ് അനുമതിയുള്ളത്. എന്നാൽ, ആളില്ലാത്ത കാരണം പറഞ്ഞ് വെട്ടിച്ചുരുക്കി ആനക്കരയിൽനിന്ന് തുടങ്ങുകയായിരുന്നു. അതാണിപ്പോൾ വീണ്ടും വെട്ടിച്ചുരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.