മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം

ആലത്തൂർ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.എം.ടി.ഇ.യു ആലത്തൂർ ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി വി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ. മാണിക്യൻ അധ്യക്ഷത വഹിച്ചു. എ. ജയൻ, പി.ജി. മോഹൻകുമാർ, പി.സി. രാധാകൃഷ്ണൻ, മോഹനൻ, ഭവദാസ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. മാണിക്യൻ (പ്രസി.), എ. ജയൻ (സെക്ര), മോഹനൻ (ട്രഷറർ). വിദ്യാർഥി സംഘർഷം; രണ്ട് പേർക്ക് പരിക്ക് ചിറ്റൂർ: ചിറ്റൂർ ഗവ. കോളജിൽ കെ.എസ്.യു--എസ്.എഫ്.ഐ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. കെ.എസ്.യു പ്രവർത്തകരായ രണ്ട് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കെ.എസ്.യു യൂനിറ്റ് സെക്രട്ടറി വിഘ്നേഷ്, ട്രഷറർ അജയ് ജോസഫ് എന്നിവർ പരിക്കുകളോടെ ചിറ്റൂർ ഗവ. ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകരായ മൂന്നു പേരെ കോളജിനകത്തുവെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർക്കാണ് വ്യാഴാഴ്ച്ച മർദനമേറ്റത്. വിഘ്നേഷിന് തലക്കും അജയ് ജോസഫിന് തോളെല്ലിനുമാണ് പരിക്കേറ്റത്. സംഘർഷത്തെത്തുടർന്ന് കോളജിൽ പൊലീസ് കാവലേർപ്പെടുത്തി. മർദനമേറ്റ രണ്ടുപേരും ചിറ്റൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.