വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മലപ്പുറം: വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ഇരുപതിലേറെ വർഷമായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂർ ആൽപ്പറ്റകുളമ്പ് കൈതക്കൽ കുഞ്ഞഹമ്മദ് എന്ന കുഞ്ഞാപ്പയാണ് (51) പിടിയിലായത്. 1993ലാണ് കേസിനാസ്പദമായ സംഭവം. വിസ വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽനിന്ന് പ്രതി പണവും പാസ്പോർട്ടും വാങ്ങി ചെന്നൈയിലെത്തിച്ച് മുങ്ങുകയായിരുന്നു. പണമോ പാസ്പോർട്ടോ തിരികെ നൽകിയതുമില്ല. സമാനമായ മറ്റു തട്ടിപ്പുകളിലും ഉൾപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കോഡൂരിലെ ബന്ധുവീട്ടിലെത്തിയെന്ന സൂചനയെ തുടർന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മലപ്പുറം എസ്.ഐ ബി.എസ്. ബിനു, കെ.സി. ബൈജു, ഷമീർ ഹുസൈൻ, രത്നകുമാരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. photo: mplas prathyi kunhahammed കുഞ്ഞഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.