ഇരട്ട കൊലപാതകം ക്വട്ടേഷൻ; മരുമകൾ അറസ്​റ്റിൽ

കുഴൽമന്ദം (പാലക്കാട്): വൃദ്ധദമ്പതികളുടെ കൊലപാതകം ക്വട്ടേഷനെന്ന് വ്യക്തമായതോടെ മരുമകൾ അറസ്റ്റിൽ. മക​െൻറ ഭാര്യ ഷീജയെയാണ് (34) ആലത്തൂർ ഡിവൈ.എസ്.പിയുടെ ചുമതലയുള്ള ശശികുമാറി​െൻറ മേൽനോട്ടത്തിൽ കുഴൽമന്ദം സി.െഎ എ.എം. സിദ്ദീഖ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. തോലനൂർ പൂളയക്കപറമ്പ് കുന്നിന്മേൽ സ്വാമിനാഥൻ (74), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ ഷീജയാണ് പ്രതിേയാടൊപ്പം നിന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണിത്. പ്രതി എറണാകുളം നോർത്ത് പറവൂർ മന്നം ചോപ്പട്ടി സദാനന്ദനെ (53) ബുധനാഴ്ച പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഷീജയുടെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന് സദാനന്ദൻ പറഞ്ഞത്. പ്രതിഫലമായി 15 പവൻ ആഭരണങ്ങളും 25,000 രൂപയും ഷീജ നൽകിയിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്താൻ കൂടിയാണ് ആഭരണവും പണവും നൽകിയത്. കൊലക്കുപയോഗിച്ച ചുറ്റിക വീട്ടിലെ കിണറ്റിൽനിന്നും കത്തി സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെടുത്തു. സ്വാമിനാഥൻ ഷീജയെ വഴക്ക് പറഞ്ഞതും സദാനന്ദനുമായുള്ള ബന്ധം മകൻ പ്രദീപ്കുമാറിനെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് കൊലപ്പെടുത്താൻ കാരണമെന്ന് സദാനന്ദൻ പറഞ്ഞു. സ്വാമിനാഥനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പ്രതി ചൊവ്വാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തി. വീടിനോട് ചേർന്ന ശൗചാലയത്തോട് ചേർന്നുനിന്നു. പ്രാഥമികാവശ്യങ്ങൾക്കായി പ്രേമകുമാരിയും ഷീജയും വീടിന് പുറത്തിറങ്ങുേമ്പാൾ അകത്തുകയറി സ്വാമിനാഥനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വീടിന് പിറകിലൂടെ അകത്തുകടന്ന് ചുറ്റികകൊണ്ട് തലക്കടിച്ചു. സ്വാമിനാഥൻ നിലവിളിച്ചതോടെ പ്രേമകുമാരി ഓടിയെത്തി. ഇതോടെ അവരെയും കൊലപ്പെടുത്തി. ഇതിനുശേഷം പുലർച്ച അഞ്ചുവരെ ഷീജക്ക് സദാനന്ദൻ കൂട്ടിരുന്നു. കവർച്ചയാണ് ലക്ഷ്യമെന്ന് വരുത്താൻ ഷീജയുടെ കൈകൾ ബന്ധിച്ചു. മുളകുപൊടിയും വിതറി. ആഗസ്റ്റ് 31ന് സ്വാമിനാഥനെ ഷോക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് സദാനന്ദൻ സമ്മതിച്ചിട്ടുണ്ട്. ഷീജയുമായി അഞ്ചുമാസത്തെ പരിചയമുണ്ട്. കോട്ടായി എസ്.െഎ രവികുമാർ, കുഴൽമന്ദം എസ്.െഎ രഞ്ജിത്ത്, പ്രബേഷനറി എസ്.െഎ ബിപിൻ ബി. നായർ, സീനിയർ സി.പി.ഒ നസീറലി, വിജയമണി, സുരേഷ്കുമാർ, പ്രമോദ്, അശോകൻ, വനിത സി.പി.ഒ ശ്രുതി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. pl6 അറസ്റ്റിലായ ഷീജ pg1 പ്രതി സദാനന്ദനെ പൊലീസ് വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.