എം.ഇ.എസ് അധ്യാപക സംഗമം- നാളെ

തിരൂർ: എം.ഇ.എസ് എജുക്കേഷൻ ബോർഡിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലെയും അധ്യാപകരുടെ സംഗമം -'ചില്ലാക്സ്-2017' ശനിയാഴ്ച തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക്രഹിതമായി ഒരുക്കുന്ന സംഗമത്തിൽ 1500 അധ്യാപകർ പങ്കെടുക്കും. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്യും. മികച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ എജുക്കേഷൻ ബോർഡ് സെക്രട്ടറി കെ. ഉണ്ണീൻകുട്ടി, സ്കൂൾ പ്രിൻസിപ്പൽ ജയ്മോൻ മലേക്കുടി, വൈസ് പ്രിൻസിപ്പൽ വി.പി. മധുസൂദനൻ, സി.സി.എ ചീഫ് കോഒാഡിനേറ്റർ പി. കരുണാകരൻ, പി.ആർ.ഒ പി. സുരേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.