സഹപാഠിയുടെ സ്മരണക്കായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു

പരപ്പനങ്ങാടി: സഹപാഠിയുടെ സ്മരണക്കായി സ്്റ്റുഡൻറ് പൊലീസ് കേഡറ്റും അധ്യാപകരും പി.ടി.എയും ചേർന്ന് കെട്ടുങ്ങൽ കടപ്പുറത്ത് 'കടലിൽ ഇറങ്ങരുത്' എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. കെട്ടുങ്ങൽ അഴിമുഖത്ത് കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പരപ്പനങ്ങാടി -----------------ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന മാപ്പൂട്ടിൽ റോഡിലെ പുത്തൻമാക്കാനകത്ത് ജാഫറലിയുടെ സ്മരണക്കായാണ് ബോർഡ് സ്ഥാപിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ജാഫറലി ജൂലൈ 30നാണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. ഇനിയൊരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടെയാണ് സഹപാഠിയുടെ ഓർമക്കായി ബോർഡ് സ്ഥാപിച്ചത്. എച്ച്.എം ജോയ്സി കെ. ജോസഫ്, പി.ടി.എ പ്രസിഡൻറ് പി.ഒ. സലാം, സി.പി.ഒ വിനീഷ്, അധ്യാപകരായ നാസർ, സുനീഷ് പങ്കെടുത്തു. CAPTION പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറത്ത് സഹപാഠിയുടെ ഓർമക്ക് -----------------------ബി.എം.എം സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.