പാലക്കാട്-^കോഴിക്കോട് ദേശീയപാത പാലങ്ങളുടെ നവീകരണം: അവഗണന ബാക്കിയാവുന്നു

പാലക്കാട്--കോഴിക്കോട് ദേശീയപാത പാലങ്ങളുടെ നവീകരണം: അവഗണന ബാക്കിയാവുന്നു കല്ലടിക്കോട്: പാലക്കാട്--കോഴിക്കോട് ദേശീയപാതയിലെ പാലങ്ങൾ അവഗണനയിൽ. പൊന്നംകോട്, മാച്ചാംതോട്, എടക്കുർശ്ശി, ശിരുവാണി ജങ്ഷൻ, കനാൽ പാലം, തുപ്പനാട്, കാഞ്ഞിക്കുളം തോട്ടുപാലം എന്നിവയാണ് പരാധീനതകളുമായി കഴിയുന്നത്. ഈ പാലങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും പാത വീതികൂട്ടിയിട്ടും പാലങ്ങൾ പഴയപടിതന്നെ. മിക്ക പാലങ്ങളിലും വലിയ വാഹനങ്ങൾ വന്നാൽ ഗതാഗത തടസ്സം ഉണ്ടാവുന്ന സാഹചര്യവുമുണ്ട്. തുപ്പനാട് പുഴപാലത്തി‍​െൻറ കൈവരികൾ വാഹനമിടിച്ചും കാലപ്പഴക്കവും കാരണം തകർച്ചയുടെ വക്കിലാണ്. കൈവരികൾ ജീർണീച്ച് വാർക്കകമ്പികൾ തുരുമ്പിച്ചു. പൊന്നംകോട്, എടക്കുർശ്ശി ശിരുവാണി ജങ്ഷൻ, പാലങ്ങളുടെ കൈവരികൾ ആവശ്യത്തിന്ന് ഉയർച്ചയില്ലാത്തവയാണ്. ചെറിയ കൈവരികൾ അപകട സാധ്യതയൊരുകുന്നു. മാച്ചാംതോട് പാലം ചെറുതാണെങ്കിലും പാലത്തിനരികെയുള്ള പാർശ്വഭിത്തിയുടെ നീളം കുറഞ്ഞത് വാഹനങ്ങൾ തോട്ടിലേക്ക് വീഴാൻ വഴിയൊരുക്കുന്നു. കാഞ്ഞിക്കുളം പാലത്തി‍​െൻറ പ്രധാനനിരത്തിലെ സ്ലാബുകളിലെ വാർക്കകമ്പികൾ തുരുമ്പിച്ചത് ഈ പാലത്തി‍​െൻറ ബലക്ഷയം വർധിപ്പിക്കുന്നു. കൈവരികൾ തകർച്ച നേരിടുന്ന തുപ്പനാട് പാലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.