നാടിറങ്ങിയ കാട്ടാനകളെ വല്ലടി വനമേഖലയിലെത്തിച്ചു വയനാട്ടിൽനിന്ന് വിദഗ്ധരെത്തി

പുതുശ്ശേരി: രണ്ടുദിവസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ നാടിറങ്ങിയ കാട്ടാനകളെ വല്ലടി വനമേഖലയിലെത്തിച്ചു. വയനാട്ടിൽനിന്ന് വിദഗ്ധരടക്കം ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥർ രണ്ട് ദിവസമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആനകൾ കാടുകയറിയത്. പുതുശ്ശേരി, വേനോലി ഭാഗങ്ങളിൽ ആനകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങി നാശനഷ്ടം വരുത്തുകയായിരുന്നു. കോരയാർ പുഴയിൽ വൈകീട്ട് നാലാകുമ്പോൾതന്നെ ആനകൾ കുളിക്കാനെത്തുന്ന കാഴ്ച പതിവാണ്. വേനോലി, കുരുടിക്കാട്, ആക്കാംകുന്നം, പന്നിമട, വലിയേരി പ്രദേശങ്ങളിൽ ദിവസവും ആനകളെത്തി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. വാളയാർ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെയും നാട്ടുകാരും ചേർന്നാണ് ആനകളെ തുരത്തിയത്. ആനകൾ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്താനുള്ള സാധ്യത തള്ളാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.