തുഞ്ചത്ത് ജ്വല്ലേഴ്സ് ഉടമയെ വീണ്ടും ജയിലിലടച്ചു

തിരൂർ: തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഉടമ ഒഴൂർ സ്വദേശി മുതേരി ജയചന്ദ്രനെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും ജയിലിലടച്ചു. തിരൂർ എസ്.ഐ സുമേഷ് സുധാകറി‍​െൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു അന്വേഷണം. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നത്. നിക്ഷേപകർ പണമാവശ്യപ്പെട്ട് എത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം പൂട്ടിയ തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലെ ജ്വല്ലറികളിലും മറ്റ് കേന്ദ്രങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം മുപ്പതോളം കോടിയുടെ തട്ടിപ്പാണ് ജയചന്ദ്ര‍​െൻറ നേതൃത്വത്തിൽ നടന്നതെന്ന് എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുഖ്യ ഏജൻറുമാരുടെ പരാതി പ്രകാരമാണ് കേസുകൾ. അവരുടെ കീഴിലുള്ള നിക്ഷേപകരെ അതത് കേസുകളിൽ സാക്ഷികളായി ഉൾപ്പെടുത്തി. അതനുസരിച്ച് ആയിരക്കണക്കിന് നിക്ഷേപകർ കേസി‍​െൻറ ഭാഗമായിട്ടുണ്ട്. ഇപ്പോഴും പരാതികൾ തുടരുകയാണ്. എറണാകുളം മുതൽ കണ്ണൂർ വരെയുള്ള നിക്ഷേപകരുടെ പരാതിയുണ്ട്. തിരൂർ സി.ഐ എം.കെ. ഷാജിയും സംഘവും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത ജയചന്ദ്രനെ നേരത്തെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.