വിലക്കയറ്റത്തിനെതിരെ ശക്തമായ സമരത്തിന്​ കോൺഗ്രസ്​

വിലക്കയറ്റത്തിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തിനും പെട്രോൾ–ഡീസൽ വിലവർധനക്കും എതിരെ ശക്തമായ സമരം നടത്താൻ കോൺഗ്രസ് തീരുമാനം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. പെട്രോൾ വിലയുടെ പേരിൽ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൊള്ളക്ക് സംസ്ഥാന സര്‍ക്കാറും കൂട്ടുനില്‍ക്കുകയാണെന്ന് രാഷ്ട്രീയകാര്യ സമിതി യോഗം കുറ്റപ്പെടുത്തി. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും പെട്രോൾ വിൽപനയിലൂടെ ലഭിക്കുന്ന നികുതി വേണ്ടെന്നുവെക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പാർട്ടിയുടെ ജനപ്രതിനിധികള്‍, കെ.പി.സി.സി–ഡി.ഡി.സി ഭാരവാഹികള്‍ എന്നിവരെ പെങ്കടുപ്പിച്ച് ഈ മാസം 26ന് തലസ്ഥനത്ത് സെക്രട്ടേറിയറ്റിനും ഏജീസ് ഓഫിസിനും മുന്നില്‍ ഒരേസമയം, ധർണ നടത്തും. ബി.ജെ.പി–സി.പി.എം അക്രമത്തിനും അഴിമതിക്കും എതിരെ ഗാന്ധിജയന്തി ദിനത്തില്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 'ഗാന്ധിയിലേക്ക് മടങ്ങൂ' മുദ്രാവാക്യവുമായി ഏകദിന ഉപവാസം സംഘടിപ്പിക്കും. ഗൗരി ലങ്കേഷി​െൻറ വധത്തില്‍ പ്രതിഷേധിച്ച് ഒക്േടാബറിൽ ദേശീയ മാധ്യമപ്രവർത്തകരെ പെങ്കടുപ്പിച്ച് തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.