മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ മാറ്റം രണ്ട്​ മാസത്തിനകം

മലപ്പുറം: മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടി കോഴിക്കോട് ഒാഫിസിൽ ലയിപ്പിക്കാൻ നീക്കത്തിന് വേഗത. നവംബർ 30നകം ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് നിർദേശം നൽകി. ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ വി.കെ. സിങ് മലപ്പുറം മേഖല പാസ്പോർട്ട് ഓഫിസർ ജി. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ മലപ്പുറം ഓഫിസ് മാറ്റവും ചർച്ചയായി. തുടർന്നാണ് രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കാനുള്ള നിർദേശം. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. മേഖല ഒാഫിസ് മാറ്റിയാലും പാസ്പോർട്ട് േസവാകേന്ദ്രം മലപ്പുറത്ത് നിലനിർത്തും. അപേക്ഷ സ്വീകരിക്കുന്നതിനും മറ്റു നടപടികൾക്കും ഇതിനാൽ തടസ്സം നേരിടില്ല. നിലവിലുള്ള സേവാകേന്ദ്രങ്ങൾക്ക് 50 കിലോമീറ്റർ പരിധിയിൽ മുഖ്യതപാൽ ഒാഫിസുകളിൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. മലപ്പുറത്ത് തിരൂരിലോ, പൊന്നാനിയിലോ ഇത്തരം കേന്ദ്രം വരും. മലപ്പുറത്തെ 38 ജീവനക്കാരെയും കോഴിക്കോേട്ടക്ക് മാറ്റും. മലപ്പുറം ഓഫിസ് മാറ്റത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.