കൊരമ്പ പാടശേഖരത്തിലെ നടീൽ വെള്ളിയാഴ്ച: ഞാറ്റടി ഒരുങ്ങി

ചെർപ്പുളശ്ശേരി: പതിറ്റാണ്ടുകളായി കൃഷി ചെയ്യാതെ കിടന്ന ചെർപ്പുളശ്ശേരിയിലെ കൊരമ്പ പാടശേഖരം വീണ്ടും കതിരണിയുന്നു. കൊരമ്പ പാടശേഖര സമിതിയുടേയും കൃഷിവകുപ്പി‍​െൻറയും 'പുഴ' കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് 14 ഏക്കർ നിലം വീണ്ടും ഹരിതാഭമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഞാറുനടീലിന് തുടക്കം കുറിക്കും. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി, 'പുഴ' കൂട്ടായ്മ പ്രവർത്തകർ എന്നിവർ നടീലിൽ പങ്കെടുക്കും. ഒരേ ഇനം നെൽവിത്ത് ഒരേ സമയക്രമവും പാലിച്ചുള്ള കൂട്ട് കൃഷിയാണ് ഇവിടെ സ്വീകരിക്കുന്നത്. രാസകീടനാശിനിയും അമിത വളപ്രയോഗവുമില്ലാതെ ജൈവ രീതി അവലംബിക്കും. കൊരമ്പ പാടശേഖരത്തിലെ പത്തേക്കർ സ്വകാര്യ വ്യക്തികളും നാലേക്കർ 'പുഴ' കൂട്ടായ്മയും കൃഷിയിറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.