വില്വമംഗലം സ്വാമിയാരുടെ ഇല്ലത്തറ സംരക്ഷിക്കാൻ നടപടി ^സ്പീക്കര്‍

വില്വമംഗലം സ്വാമിയാരുടെ ഇല്ലത്തറ സംരക്ഷിക്കാൻ നടപടി -സ്പീക്കര്‍ കുറ്റിപ്പുറം: വില്വമംഗലം സ്വാമിയാരുടെ ഇല്ലത്തറ സംരക്ഷിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും അതിനായി നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. 23-ാമത് വില്വമംഗലം ദിനാഘോഷഭാഗമായി തവനൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷത വഹിച്ചു. പി.വി. നാരായണന്‍ വില്വമംഗലം കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തി. മുരളീധരന്‍ കൊല്ലത്ത് കവിത ആലപിച്ചു. വില്വമംഗലം സ്മാരക ട്രസ്റ്റ് സെക്രട്ടറി എം. ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപിനാഥ് ചേന്നര, ആർ. താരാനാഥ്, വി.എം.സി. നമ്പൂതിരി, ടി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. Tir p5 23-ാമത് വില്വമംഗലം ദിനാഘോഷഭാഗമായി തവനൂരില്‍ നടന്ന അനുസ്മരണ സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.