മദ്യഉപയോഗം ദേശദ്രോഹ കുറ്റമായികണ്ട്​ ശിക്ഷ നൽകണം –സുഗതകുമാരി

മദ്യഉപയോഗം ദേശദ്രോഹ കുറ്റമായികണ്ട് ശിക്ഷ നൽകണം –സുഗതകുമാരി തിരുവനന്തപുരം: മദ്യ ഉപയോഗം ദേശദ്രോഹക്കുറ്റമായി കാണണമെന്നും അതിന് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും കവയിത്രി സുഗതകുമാരി. വിവിധ മത, ആത്മീയ, സാംസ്കാരിക, സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ സർക്കാറി​െൻറ മദ്യനയത്തിനെതിരായി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മദ്യനയത്തിൽനിന്ന് സർക്കാർ പിന്തിരിയണം. മദ്യം വിശേഷപ്പെട്ട സാധനമാണെങ്കിൽ മദ്യക്കുപ്പികൾക്ക് പുറത്തെ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന ലേബൽ കീറിക്കളയണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പറഞ്ഞു. മദ്യത്തിൽനിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാകണമെന്ന് ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു. സർക്കാറി​െൻറ കൂറ് മദ്യലോബിയോടാണോ ജനങ്ങളോടാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.