ഹാജിമാരുടെ മടക്കം 21 മുതൽ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാന്‍ യാത്രയായവർ ഇൗമാസം 21 മുതല്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തും. മദീന വിമാനത്താവളത്തില്‍നിന്നാണ് ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്. 21ന് പുലര്‍ച്ച 5.45ന് 300 ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തും. 39 സർവിസാണ് മടക്കയാത്രക്ക് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് ഉണ്ടാകുക. കേരളത്തില്‍നിന്നുള്ള 11,470 പേരും ലക്ഷദ്വീപില്‍നിന്നുള്ള 305 പേരും മാഹിയില്‍നിന്നുള്ള 32 പേരും ഉള്‍പ്പെടെ 11,807 പേരാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേതൃത്വത്തില്‍ യാത്രയായത്. ഇവരോടൊപ്പം രണ്ട് വയസ്സില്‍ താഴെയുള്ള 23 കുട്ടികളും യാത്രയായിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ബുധനാഴ്ച കരിപ്പൂരില്‍ നടക്കും. ഒക്ടോബര്‍ നാലിന് ഉച്ചക്ക് 11.45നാണ് അവസാനസംഘം എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.