തുമരക്കാവിൽ നാളെ വിധിയെഴുത്ത്

തിരൂർ: തുമരക്കാവ് ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച. ചെമ്പ്ര തെക്കെ കളത്തിൽ ഇർശാദുൽ വിൽദാൻ മദ്റസയിലാണ് വോട്ടെടുപ്പ്. 783 സ്ത്രീകളും 739 പുരുഷന്മാരും ഉൾെപ്പടെ 1522 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. നെടിയിൽ മുസ്തഫ (യു.ഡി.എഫ്), കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പു (എൽ.ഡി.എഫ്), ജനാർദനൻ ( ബി.ജെ.പി) എന്നിവരാണ് സ്ഥാനാർഥികൾ. ലീഗിലെ നെടിയിൽ മുസ്തഫ സ്വതന്ത്ര വേഷത്തിലാണ് മത്സരിക്കുന്നത്‌. 2015 തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്ന ലീഗിലെ മുഹമ്മദ് മൂപ്പൻ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 23 വോട്ടിനായിരുന്നു അന്ന് വിജയം. നഗരസഭയിൽ നിലവിൽ ഒരു അംഗത്തി​െൻറ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് -ടി.ഡി.എഫ് സഖ്യം ഭരിക്കുന്നത്. ഓണാഘോഷം കല്‍പകഞ്ചേരി: പൊന്‍മുണ്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഇന്ദിരഗാന്ധി വീക്ഷണം ഫോറത്തി​െൻറയും ആഭിമുഖ്യത്തില്‍ ഓണാഘോഷത്തി​െൻറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ സിദ്ദീഖ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി. വാസുദേവന്‍, ഹബീബ് ആദൃശ്ശേരി സക്കീര്‍ കുന്നശ്ശേരി കെ.എ. കുഞ്ഞിമോന്‍, പി. വിലാസിനി എന്നിവര്‍ സംസാരിച്ചു. Tir w14 പടം: പൊന്‍മുണ്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഇന്ദിരഗാന്ധി വീക്ഷണം ഫോറത്തി​െൻറയും ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. ഹൈദ്രോസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.