ഏഴമ്പല കൂട്ടായ്മയിൽ വർണാഭ ശോഭായാത്ര

കരുവാരകുണ്ട്: ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ഏഴ് ക്ഷേത്രങ്ങളുടെ കൂട്ടായ്മയിൽ കരുവാരകുണ്ടിൽ വർണശബളമായ ശോഭായാത്ര. തത്വമസി ഹൈന്ദവ സേവാസമിതിയാണ് സംയുക്ത ശോഭായാത്ര സംഘടിപ്പിച്ചത്. കുട്ടത്തി മഹാദേവ ക്ഷേത്രം, കക്കറ ആലുങ്ങൽ മഹാദേവ ക്ഷേത്രം, അയ്യപ്പൻകാവ് അയ്യപ്പ ക്ഷേത്രം, ചുള്ളിയോട് വേട്ടേക്കരൻ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ ചേറുമ്പ് ഇക്കോ വില്ലേജിന് സമീപം സംഗമിച്ചു. പവനപുരം ശ്രീരാമ-ഹനുമാൻ സ്വാമി ക്ഷേത്രം, പുത്തനഴി ശിവക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഒന്നിച്ച് ഭവനംപറമ്പ് ശിവൻ-വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ചു. ദീപാരാധന, കൃഷ്ണ-ഗോപികമാർക്ക് പ്രസാദം, ഉപഹാര വിതരണം എന്നിവ നടന്നു. സേവാസമിതി ഭാരവാഹികളായ കെ. മാധവൻകുട്ടി, സി.പി. ഷൈജു, സി. സുരേഷ്ബാബു, കെ. ഗോപാല കൃഷ്ണൻ, സി.പി. ബൈജു, പി.ജി. സുര, ടി. സുധാകരൻ, ഇ.പി. രാജശേഖരൻ, ഇ. കുഞ്ഞുട്ടൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.