സാന്ത്വനഭവനം ഉദ്ഘാടനം

എടവണ്ണപ്പാറ: വെല്ലുവിളികളെ അതിജീവിക്കുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൊന്നാട് ഷബ്നാസ് ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് നിർമിച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സയ്യിദ് അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, പി.എ. ജബ്ബാർ ഹാജി, അനസ് എടത്തൊടിക , ഡോ. ശാഹുൽ ഹമീദ്, സറീന ഹസീബ്, ജൈസൽ എളമരം, ഷബ്ന പൊന്നാട്, എളങ്ങയിൽ മുംതാസ്, വാഴക്കാട് സബ് ഇൻസ്പെക്ടർ വിജയരാജൻ എന്നിവർ സംസാരിച്ചു. അംഗപരിമിതർക്കായി നടത്തിയ സാന്ത്വന കിരണം പരിപാടി കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സമദ് പൊന്നാട് അധ്യക്ഷത വഹിച്ചു. cap: ഷബ്നാസ് ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് നിർമിച്ച ചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.