ഓണം^ബലിപെരുന്നാൾ വാരാഘോഷം സമാപിച്ചു

ഓണം-ബലിപെരുന്നാൾ വാരാഘോഷം സമാപിച്ചു വണ്ടൂർ: ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി ടൗൺ സ്‌ക്വയറിൽ നടന്ന ഓണം--ബലിപെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സന്ധ്യ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മുള, ഈറ്റ, കളിമൺ ഉൽപന്നങ്ങളുടെ നിർമാണവും പ്രദർശനവും മെഹന്തി ഫെസ് റ്റ് ഉൾപ്പെടെ വിവിധ പരിപാടികളും നടന്നു. ഓപൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സന്ധ്യയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. നാസർ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സാജിത, നിഷ പലമ്പറ്റ, യുവജന സംഘടന പ്രതിനിധികളായ കെ.ടി. അജ്മൽ, കെ.ടി. സമീർ, സി.ടി. ചെറി, ഗിരീഷ് പൈക്കാടൻ, എസ്.എം. പൂപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിനിരന്ന ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.