കനോലി കനാലിലെ മാലിന്യം നീക്കാൻ താനൂർ നഗരസഭ 13 ലക്ഷം രൂപ അനുവദിച്ചു

താനൂർ: രൂക്ഷമായ മാലിന്യപ്രശ്നം നിലനിൽക്കുന്ന കനോലി കനാലിെല മാലിന്യവും പായലും നീക്കം ചെയ്യാൻ താനൂർ നഗരസഭ വാർഷിക പദ്ധതിയിൽ 13 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് അംഗീകാരവുമായി. ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് എത്രയും പെെട്ടന്ന് പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ സി.കെ. സുബൈദ പറഞ്ഞു. കനോലി കനാലിൽ അതിരൂക്ഷമായ മാലിന്യപ്രശ്നമാണ് നിലനിൽക്കുന്നതെന്നുള്ള പഠന റിേപ്പാർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നഗരസഭ പരിധിയിലാണ് മാലിന്യം എറ്റവും കൂടുതലുള്ളത്. ഈ സാഹചര്യത്തിലാണ് നഗരസഭ വാർഷിക പദ്ധതിയിൽ തുക ഉൾപ്പെടുത്തിയത്. അർബുദത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അടിയന്തര നടപടി കൈകൊള്ളണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. കനോലി കനാലി​െൻറ ഒരു കിലോമീറ്റർ ദൂരത്തിലാണ് ഗുരുതരപ്രശ്നങ്ങളുള്ളത്. പ്രദേശത്തെ പല ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങളും ഇരുട്ടി​െൻറ മറവിൽ കനാലിൽ നിക്ഷേപിക്കുന്നത് പതിവാണ്. ഇതിനെതിരെ അധികാരികളുടെ ശക്തമായ ഇടപെടൽ വേണമെന്നും ആവശ്യമുണ്ട്. അതേസമയം പഠന റിപ്പോർട്ട് പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്കയും ഉയർന്നിട്ടുണ്ട്. കനാൽ തീരത്ത് താമസിക്കുന്ന പലർക്കും മാരക രോഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ പഠന റിപ്പോർട്ടുകൂടെ പുറത്ത് വന്നതോടെ ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാരും രംഗത്തെത്തി. കനാൽ പ്രദേശത്തുള്ളവരും സാമൂഹിക സാംസ്കാരിക രാഷ്്ട്രീയ പ്രവർത്തകരെയും ഉൾപ്പെടുത്തി ജാഗ്രത സമിതിക്ക് രൂപം നൽകാനാണ് നാട്ടുകാരുടെ തിരുമാനം. അടുത്ത ദിവസം ഇതു സംബന്ധിച്ച യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.