ഉന്നതതല യോഗം വിളിക്കാൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പെരിന്തൽമണ്ണ: ഒാരാടംപാലം-മാനത്ത്മംഗലം ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അഴിക്കുന്നതി​െൻറ ഭാഗമായി മേൽപാലം നിര്‍മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഇതുവഴിയുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ബുധന്‍, ശനി ദിവസങ്ങളില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, തളി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ വാഹനങ്ങളുടെ തിരക്കുകൂടി ആകുമ്പോള്‍ ഗതാഗതക്കുരുക്ക് ഇരട്ടിയാകും. കനത്ത മഴയില്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ചരക്ക് ഗതാഗതങ്ങളുടെയും മറ്റും വർധനവ് മുന്നില്‍കണ്ട് ഇതിന് പരിഹാരമായി ഒാരാടംപാലം-മാനത്ത്മംഗലം ബൈപാസ് നിർമിക്കണം. ജില്ല കലക്ടർ വിളിച്ച യോഗത്തിൽ ബൈപാസി​െൻറ അലൈന്‍മ​െൻറ് സംബന്ധിച്ച് ധാരണയായെങ്കിലും പുതിയ റെയില്‍വേ മേല്‍പാലം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മേൽപാലം നീക്കിനിര്‍മിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് െറയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ബൈപാസ് നിര്‍മാണത്തി​െൻറ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.