മദ്യവ്യാപാരത്തിന് ഇളവ് നൽകുന്നത് പ്രത്യാഘാതങ്ങൾ വരുത്തും ^മുസ്​ലിം ലീഗ്

മദ്യവ്യാപാരത്തിന് ഇളവ് നൽകുന്നത് പ്രത്യാഘാതങ്ങൾ വരുത്തും -മുസ്ലിം ലീഗ് മഞ്ചേരി: മാനദണ്ഡങ്ങളിൽ ഇളവു വരുത്തി മദ്യം വ്യാപകമാക്കാനുള്ള ഇടത് സർക്കാറി​െൻറ ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മഞ്ചേരിയിലെ എക്സൈസ് ഒാഫിസിലേക്ക് ഏറനാട് താലൂക്കിലെ നാല് നിയമസഭ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ സ്വൈര്യജീവിതവും ക്രമസമാധാനവും ഇത് ഇല്ലാതാക്കും. സർക്കാർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങണം. വരുമാനമാണ് സർക്കാർ ഇതുകൊണ്ട് ലക്ഷ്യമിടുന്നതെങ്കിൽ ന്യായീകരിക്കാനാവാത്തതാണ് നടപടിയെന്നും മദ്യനയത്തിനെതിരെ മുസ്ലിം ലീഗ് സമരം ശക്തമാക്കുമെന്നും കെ.പി.എ. മജീദ് പറഞ്ഞു. മഞ്ചേരി ലീഗ് ഒാഫിസിൽ നിന്ന് കച്ചേരിപ്പടി ബസ്സ്റ്റാൻഡിലെ എക്സൈസ് ഒാഫിസിലേക്ക് നടത്തിയ മാർച്ച് ഒാഫിസിനു സമീപം പൊലീസ് തടഞ്ഞു. എം. ഉമ്മർ എം.എൽ.എ അധ്യക്ഷത വഹിച്ചു. യു.എ. ലത്തീഫ്, സലീം കുരുവമ്പലം, പി.വി. മനാഫ്, കെ. മുഹമ്മദലി ഹാജി എന്നിവർ സംസാരിച്ചു. വല്ലാഞ്ചിറ മുഹമ്മദലി സ്വാഗതവും വി. മുസ്തഫ നന്ദിയും പറഞ്ഞു. എം.പി. മുഹമ്മദ് ഹാജി, പി.എ. ജബ്ബാർ ഹാജി, എൻ.സി. ഫൈസൽ, അഷ്റഫ് മാടാൻ, ഇസ്ഹാഖ് കുരിക്കൾ, പി.വി. മുഹമ്മദ് അരീക്കോട്, എം. അഹമ്മദ്, ഹസ്സൻ ഹാജി, ഇ. അബൂബക്കർ, കാഞ്ഞിരാല അബൂബക്കർ, പി. ഉമ്മർ, പി.പി. സഫറുല്ല, ഗഫൂർ ആമയൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.