ശുചിത്വമില്ലാത്തവർക്ക്​ വന്ദേമാതരം ചൊല്ലാൻ അവകാശമില്ല –​മോദി 'നാം മുറുക്കാൻ ചവച്ച്​ ഭാരത മാതാവി​െൻറ പുറത്താണ്​ തുപ്പുന്നത്'

ന്യൂഡൽഹി: ശുചിത്വബോധമില്ലാത്തവർക്കും സ്ത്രീകളെ ബഹുമാനിക്കാത്തവർക്കും വന്ദേമാതരം ചൊല്ലാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദ​െൻറ ഷികാഗോ പ്രസംഗത്തി​െൻറ 125ാം വാർഷികത്തോടും പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ശതവാർഷികത്തോടും അനുബന്ധിച്ച് വിദ്യാർഥികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ കോളജുകളിലും മോദിയുടെ പ്രസംഗം കേൾപ്പിക്കുകയായിരുന്നു ബി.ജെ.പിയും കേന്ദ്ര സർക്കാറും ലക്ഷ്യമിട്ടതെങ്കിലും പശ്ചിമ ബംഗാൾ സർക്കാർ അതിന് തയാറാവാത്തത് തിരിച്ചടിയായി. ''ആളുകൾ പലപ്പോഴും വന്ദേമാതരം എന്ന് പറയാറുണ്ട്. പക്ഷേ, സ്ത്രീകളെ ബഹുമാനിക്കാറുണ്ടോ എന്ന് നാം സ്വയം ചോദിക്കണം. ഇൗ േചാദ്യം വേദനിപ്പിക്കുന്നതാണെങ്കിലും വന്ദേമാതരം എന്ന് പറയാനുള്ള അവകാശം ശരിക്കും നമുക്കുണ്ടോ? 50 തവണ ചോദിക്കണം. നാം മുറുക്കാൻ ചവച്ച് ഭാരത മാതാവി​െൻറ പുറത്താണ് തുപ്പുന്നത്. അപ്പോൾ നമുക്ക് വന്ദേമാതരമെന്ന് പറയാൻ കഴിയുമോ?'' –പ്രധാനമന്ത്രി ചോദിച്ചു. ''എല്ലാ ചവറും ഭാരതമാതാവി​െൻറ മേൽ ചൊരിഞ്ഞിട്ട് വന്ദേമാതരമെന്ന് പറഞ്ഞാൽ എന്തുകാര്യം? വൃത്തിയാക്കുന്നുണ്ടെന്ന് പറഞ്ഞ് രാജ്യത്തെ വൃത്തികേടാക്കാൻ ആർക്കും അവകാശമില്ല. വന്ദേമാതരം ചൊല്ലാൻ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ ആദ്യ അവകാശം ശുചീകരണ തൊഴിലാളികൾക്കാണ്''–അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് എവിടെയെത്തിയെന്നതി​െൻറ അടിസ്ഥാനത്തിലാണ് ലോകം വിലയിരുത്തുന്നത്. അല്ലാതെ 5,000 വർഷം മുേമ്പാ രാമ​െൻറയോ ബുദ്ധ​െൻറയോ കാലത്ത് എന്തായിരുന്നുവെന്നതി​െൻറ അടിസ്ഥാനത്തിലല്ല. വിവേകാനന്ദൻ പരീക്ഷണങ്ങളെയും നവീകരണത്തെയും പിന്തുണച്ചിരുന്നു. ത​െൻറ സർക്കാർ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 1893ലെ വിവേകാനന്ദ​െൻറ പ്രസംഗവും 2001ലെ ഭീകരാക്രമണവും നടന്നത് അമേരിക്കൻ മണ്ണിലാണ്. സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശമാണ് അദ്ദേഹം നൽകിയത്. പേക്ഷ, ഭീകരാക്രമണം നശിപ്പിക്കലി​െൻറ സന്ദേശവുമായിരുന്നുവെന്ന് മോദി പറഞ്ഞു. connected new വിവേകാനന്ദൻ മനുഷ്യസമത്വവും മതങ്ങളുടെ ഏകാത്മകതയും പ്രോത്സാഹിപ്പിച്ച വ്യക്തി –സോണിയ ന്യൂഡൽഹി: മനുഷ്യരുടെ സമത്വവും മതങ്ങളുടെ ഏകാത്മകതയും പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് സ്വാമി വിവേകാനന്ദനെന്ന് കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി. മനുഷ്യരുടെ സമത്വത്തെയും മതങ്ങളുടെ ഏകാത്മകതയെയും കുറിച്ചുള്ള സ്വാമി വിവേകാനന്ദ​െൻറ സന്ദേശം ഇന്നത്തെ വെറുപ്പി​െൻറയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തിൽ മാഗ്നാ കാർട്ടയാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. 124 വർഷം മുമ്പുള്ളതാണെങ്കിലും അത് കാലാതീതമാണ്. സ്വാമിജി പറഞ്ഞത് സഹിഷ്ണുതയെയും ആഗോള സ്വീകാര്യതയെയും കുറിച്ചാണ്. ഇന്ത്യ എല്ലാ മതങ്ങളെയും സത്യമായി അംഗീകരിക്കുന്നുവെന്നാണ് വിവേകാനന്ദൻ പറഞത്. എല്ലാ രാഷ്ട്രങ്ങളുടെയും മതങ്ങളുടെയും അഭയാർഥികൾക്ക് അഭയം ഒരുക്കിയ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും വിവേകാനന്ദൻ വ്യക്തമാക്കിയിരുന്നതായി സോണിയ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.