സുഗന്ധവിള കൃഷി ശാസ്​ത്രജ്ഞരുടെ സമ്മേളനത്തി​ന്​ തുടക്കം

കോഴിക്കോട്: സുഗന്ധവിള കൃഷി ശാസ്ത്രജ്ഞരുടെ മൂന്നുദിവസത്തെ സമ്മേളനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി. ധാക്കയിലെ സാർക് അഗ്രികൾച്ചറൽ സ​െൻററി​െൻറ സഹകരണത്തോടെയാണ് സമ്മേളനം. സുഗന്ധവിളകളുടെ ഉൽപാദനവും സംസ്കരണവും അടക്കമുള്ള വിഷയങ്ങളാണ് സമ്മേളനം ചർച്ചചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തി​െൻറ ആറുശതമാനം വരുമാനം സുഗന്ധവിളകളിൽ നിന്നാണെന്നും ഇൗ രംഗത്ത് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. സുഗന്ധ വിളകളുടെ ഉൽപാദനത്തിൽ സാേങ്കതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച കേന്ദ്ര അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഹോമി ചെറിയാൻ പറഞ്ഞു. സാർക് അഗ്രികൾച്ചർ സ​െൻറർ സീനിയർ പ്രോഗ്രാം സ്പെഷലിസ്റ്റ് ഡോ. പ്രഥ്യുമ്നരാജ് പാണ്ഡെ വിഷയാവതരണം നടത്തി. ഡോ. എ.ബി. രമശ്രീ, സിൽവിൻ, ഡോ. ബെന്നി ഡാനിയേൽ, ഡോ. വി. ഷാജു, ഫാ. ജോൺ ചൂരപ്പുഴയിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ. നിർമൽബാബു സ്വാഗതവും ഡോ. ലിജോ തോമസ് നന്ദിയും പറഞ്ഞു. സുഗന്ധവിളകളുടെ വൈവിധ്യങ്ങൾ പങ്കുവെക്കാൻ സാർക് രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് ടെക്നിക്കൽ സെഷനിൽ പെങ്കടുത്ത വിദേശ പ്രതിനിധികൾ പഞ്ഞു. അഫ്ഗാനിൽനിന്ന് അഗ്രികൾച്ചർ റിസർച്ച് കോഒാഡിനേറ്റർ ഫിർദൗസ് ബ്രോമാൻഡ്, ബംഗ്ലാദേശിൽനിന്ന് റീജനൽ സ്പൈസ് റിസർച്ച് സ​െൻറർ സീനിയർ സയൻറിഫിക് ഒാഫിസർ മുഹമ്മദ് ഇഖ്ബാൽ ഹക്ക്, ഭൂട്ടാനിൽനിന്ന് അഗ്രികൾച്ചർ റിസർച്ച് ആൻഡ് െഡവലപ്മ​െൻറ് സ​െൻറർ സീനിയർ ഒാഫിസർ തങ്കമായ പുലാമി എന്നിവരാണ് പെങ്കടുത്തത്. പ്രദർശനം ശ്രദ്ധേയം കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ സുഗന്ധവിള കൃഷി ശാസ്ത്രജ്ഞരുടെ സമ്മേളനത്തി​െൻറ ഭാഗമായി ആരംഭിച്ച പ്രദർശനം ശ്രദ്ധേയം. വ്യത്യസ്തമായ കുരുമുളക്, കുറ്റിക്കുരുമുളക്, ഇഞ്ചി, മഞ്ഞൾ, മല്ലി, മുളക്, ഏലം തുടങ്ങിയവയാണ് പ്രദർശനത്തിലുള്ളത്. മലബാർ എക്സൽ, പൗർണമി, ഗിരിമുണ്ട, ജീരകമുണ്ടി, ഹൈബ്രീഡ്, കനിയാക്കാടൻ, മുണ്ടി, ചുമല, അരക്കുളംമുണ്ട, കുറുവിലാഞ്ചി തുടങ്ങിയ വിവിധയിനം കുരുമുളകാണ് പ്രദർശനത്തിലുള്ളത്. വെള്ളകുരുമുളകും ആകർഷണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.