'കടന്നാൽ കുടുങ്ങി' തിരൂർ

കുപ്പിക്കഴുത്ത് റോഡുകളാണ് തിരൂർ നഗരത്തി​െൻറ ശാപം. വാഹനങ്ങൾ പതിന്മടങ്ങ് വർധിച്ചിട്ടും റോഡ് വികസനത്തിൽ നഗരം പിന്നിൽതന്നെ. താഴെപ്പാലം മുതൽ തലക്കടത്തൂർ വരെയും ഇതാണ് സ്ഥിതി. സിറ്റി ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, റിങ് റോഡ് എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷം. മുമ്പൊക്കെ ഉത്സവ കാലങ്ങളിലായിരുന്നു നഗരത്തിലെ തിരക്കെങ്കിൽ ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ ജനം പ്രയാസപ്പെടുകയാണ്. ഫലപ്രദമായ വൺവേ സമ്പ്രദായമില്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള വൺവേകൾ അപര്യാപ്തമാണ്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന റെയിൽപാതയാണ് ഗതാഗത വികസന രംഗത്തെ പ്രധാന വിലങ്ങുതടി. കാലമിത്രയായിട്ടും ട്രാഫിക്ക് ലൈറ്റുകൾ അടക്കമുള്ള ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങളൊന്നും നഗരത്തിലെത്തിയിട്ടില്ല. ഇപ്പോഴും നാലും അഞ്ചും പൊലീസുകാർ റോഡിൽ അലഞ്ഞ് ഗതാഗതം നിയന്ത്രിക്കുന്നു. നഗരവുമായി ബന്ധപ്പെട്ട സമാന്തര പാതയായി ഉപയോഗിക്കാവുന്ന റോഡുകളുടെ വീതിക്കുറവും ശോച്യാവസ്ഥയും പരിഹരിച്ചാൽ വലിയ ആശ്വാസമാകും. തിരൂരിലെ കുരുക്കഴിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പൊൻമുണ്ടം-പൊലീസ് ലൈൻ ബൈപാസ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.