ശുദ്ധജല സ്രോതസ്സുകളുടെ മലിനീകരണം തടയണം

inbox കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരൾച്ചയനുഭവിച്ച ജില്ലയാണ് പാലക്കാട്. ഈ വർഷവും ജില്ലയിൽ മഴക്കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഡാമുകളിലെ ജലനിരപ്പിൽ ശരാശരി അഞ്ച് മീറ്ററോളം കുറവ് വരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ജലസേചന വകുപ്പി‍​െൻറ നേതൃത്വത്തിൽ തടയണകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമത വർധിപ്പിക്കണം. ഈ വർഷവും മൺസൂണിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. സെപ്റ്റംബറിൽ കനത്ത മഴ ലഭിച്ചാലേ മൺസൂൺ സാധാരണ ഗതിയിലാകൂ. പുഴകളും തോടുകളും കുളങ്ങളുമടങ്ങുന്ന ശുദ്ധജലസ്രോതസ്സുകൾ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങളാൽ മലിനമാകുന്നത് വർധിക്കുകയാണ്. ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നതിൽ സംശയമില്ല. നദികളടക്കമുള്ള ജലസ്രോതസ്സുകൾ വൃത്തിയായി പരിപാലിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ല ഭരണകൂടവും ജാഗ്രത പുലർത്തണം. -- പി.കെ. സുകുമാരൻ വടവന്നൂർ ........... പെരുന്നാൾ-ഓണം സുഹൃദ് സംഗമം മാങ്കുറുശ്ശി: ജമാഅത്തെ ഇസ്ലാമി പത്തിരിപ്പാല ഏരിയ വനിത വിഭാഗം പെരുന്നാൾ-ഓണം സുഹൃദ് സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുസ ഉമൈരി ഉദ്ഘാടനം ചെയ്തു. സാജിത പ്രാർഥന നടത്തി. സീന അസീസ് അധ്യക്ഷത വഹിച്ചു. ജമീല ടീച്ചർ, ഹാജറ ഇബ്രാഹിം, റസിയ നസീർ, പഞ്ചായത്ത് അംഗം ഷീജ, പ്രജുല, സുമയ്യ ടീച്ചർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി റഹീമ റസാഖ്, റംല എന്നിവർ സംസാരിച്ചു. ഗ്രാമസഭകൾ ഇന്ന് തുടങ്ങും ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഡുതല ഗ്രാമസഭകൾ തിങ്കളാഴ്ച മുതൽ തുടങ്ങുന്നു. രാവിലെ 10ന് നാലാം വാർഡ് സഭ വലിയപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപവും പത്താം വാർഡ് സഭ നൊച്ചിപറമ്പ് അംഗൻവാടി പരിസരത്തും ചേരും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ ലിസ്റ്റ് അംഗീകരിക്കാനാണ് ഗ്രാമസഭകൾ ചേരുന്നത്. സെപ്റ്റംബർ 13ന് ആറ്, ഏഴ് വാർഡ് സഭ പത്തനാപുരം അക്കര എച്ച്.എ.യു.പി.എസിൽ വൈകീട്ട് മൂന്നിനും 14ന് എട്ട്, ഒമ്പത് വാർഡ് സഭകൾ- വെസ്റ്റ് കാട്ടുശ്ശേരി കെ.കെ.എം.എൽ.പി സ്കൂളിൽ വൈകീട്ട് മൂന്നിനും 15ന് അഞ്ചാം വാർഡ് സഭ- വടക്കേത്തറകളത്തിലും വാർഡ് 11 സഭ ഇരട്ടകുളം എ.കെ.വി.എം.എൽ.പി സ്കൂളിൽ വൈകീട്ട് മൂന്നിനും 16ന് വാർഡ് 14 സഭ രാവിലെ 10നും വാർഡ് 16 സഭ വൈകീട്ട് മൂന്നിന് തെന്നിലാപുരം കരുണ യു.പി സ്കൂളിലും ചേരും. 17ന് മൂന്നിന് വാർഡ് രണ്ട് ഗ്രാമസഭ പാടൂർ എ.എൽ.പി.എസിലും വാർഡ് 12 സഭ രാവിലെ 10ന് കൊങ്ങാളക്കോട്ട് ജി.എൽ.പി.എസിലും വാർഡ് 15 സഭ കഴനി എസ്.ആർ.വി.എൽ.പി സ്കൂളിൽ രാവിലെ 10നും ചേരും. ഒന്നാം വാർഡ് സഭ പാടൂർ എ.എൽ.പി സ്കൂളിൽ 18ന് വൈകീട്ട് മൂന്നിനും 19ന് മൂന്നിന് വാർഡ് 13, കലാമണി പി.സി.എ.എൽ.പി സ്കൂളിലും വാർഡ് 17 സഭ പാടൂർ എ.എൽ.പി സ്കൂളിൽ വൈകീട്ട് മൂന്നിനും ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.