പൊന്നാനിയിൽ സി.പി.-എം ബ്രാഞ്ച് സമ്മേളനങ്ങൾ 15- മുതൽ

പൊന്നാനി: പൊന്നാനി ഏരിയയിലെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 10 വരെ നടത്താൻ സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവ‍​െൻറ അധ്യക്ഷതയിൽ നടന്ന ഏരിയ കമ്മിറ്റി തീരുമാനിച്ചു. പൊന്നാനി ഏരിയയിൽ പാർട്ടിക്ക് 88 ബ്രാഞ്ചുകളാണുള്ളത്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ 45 ബ്രാഞ്ചുകളുണ്ട്. പൊന്നാനി, പൊന്നാനി നഗരം, ഈഴുവത്തിരുത്തി എന്നീ മൂന്ന് ലോക്കൽ കമ്മിറ്റികളും മുനിസിപ്പാലിറ്റിയിലുണ്ട്. വെളിയങ്കോട് 17-ഉം മാറഞ്ചേരിയിൽ 14-ഉം ബ്രാഞ്ചുകളുണ്ട്. പെരുമ്പടപ്പിൽ 12 ബ്രാഞ്ചുകളാണ് പാർട്ടിക്കുള്ളത്. ഒരു ദിവസം അഞ്ച് മുതൽ ആറ് സമ്മേളനങ്ങൾ വരെ നടത്താനാണ് തീരുമാനം. വെളിയങ്കോട് ലോക്കൽ കമ്മിറ്റി എരമംഗലം, വെളിയങ്കോട് എന്നീ രണ്ട് എൽ.സികളാക്കാൻ നേരത്തേ ആലോചനയുണ്ടായിരുന്നെങ്കിലും അംഗങ്ങളുടെ എണ്ണം 300ൽ കുറവായതിനാൽ വിഭജനം നടന്നിട്ടില്ല. ഏരിയയിലെ ലോക്കൽ സമ്മേളനങ്ങൾ നവംബർ മൂന്ന് മുതൽ ആരംഭിക്കും. 30-ന് സമാപിക്കും. ലോക്കൽ സമ്മേളനങ്ങൾ നടത്താനുള്ള വേദികൾ തീരുമാനിച്ചു. പൊന്നാനി ഏരിയ സമ്മേളനം ഡിസംബർ ഒമ്പത്, 10 തീയതികളിൽ എരമംഗലത്ത് നടക്കും. ഏരിയ സമ്മേളനത്തിൽ ജില്ല, സംസ്ഥാന കമ്മിറ്റി നേതാക്കൾ പങ്കെടുക്കും. പൊന്നാനി എം.ഇ.എസ് കോളജിലെ സമരം ശക്തമാക്കാനാണ് തീരുമാനം. വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി തീർന്നതിനാൽ ഉടൻ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. കേന്ദ്ര സർക്കാറിനെതിരെ അടുത്ത മാസം മൂന്നിന് തുടങ്ങുന്ന എൽ.ഡി.എഫ് ജാഥക്ക് ഒക്ടോബർ 10-ന് പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി പി.പി. വാസുദേവന് പുറമെ ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. എം.എം. നാരായണൻ, ടി.എം. സിദ്ദിഖ്, ഏരിയ സെക്രട്ടറി എ.കെ. മുഹമ്മദുണ്ണി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.