ഓണം^ഈദ് നാട്ടറിവ്

ഓണം-ഈദ് നാട്ടറിവ് വേങ്ങര: ഗാന്ധിക്കുന്ന് ഗിഫ്റ്റിൽ നടന്ന 'ഓണം-ഈദ് നാട്ടറിവ്' ശ്രദ്ധേയമായി. പോയകാലത്തെ ഈദാഘോഷത്തെക്കുറിച്ച് റിട്ട. എ.ഇ.ഒ കെ. മുഹമ്മദലി മാസ്റ്ററും ഓണാഘോഷത്തെക്കുറിച്ച് റിട്ട. അധ്യാപകനും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ സോമൻ മാസ്റ്ററും ഓർമകൾ പങ്കുവെച്ചു. ഇ.വി.എ. സലാം അധ്യക്ഷത വഹിച്ചു. ഓണം-ഇൗദ് ക്വിസിൽ നാലുപേരടങ്ങുന്ന ടീമുകളായിട്ടായിരുന്നു മത്സരം. വിദ്യാർഥികളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ പത്ത് ടീമുകളിലായി 40 പേർ പങ്കെടുത്തു. ഓണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സോമൻ മാസ്റ്റർ നേതൃത്വം നൽകിയപ്പോൾ സലീം മാസ്റ്റർ ഈദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ക്വിസ് മത്സരത്തിൽ പി. ഷീബയുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനവും നിയാഫി​െൻറ നേതൃത്വത്തിലുള്ള ടീം രണ്ടാം സ്ഥാനവും നേടി. പി.പി. കുഞ്ഞാലി മാസ്റ്റർ സമ്മാനം വിതരണം ചെയ്തു. സാംസ്കാരിക കൂട്ടായ്മയിൽ പി. സലീം, ഷീബ ടീച്ചർ, കുഞ്ഞാലി മാസ്റ്റർ, സുബ്രഹ്മണ്യൻ, ഷഫീഖ്, പ്രസാദ് എന്നിവർ സംസാരിച്ചു. അനീഷ്, ഫാസിൽ എന്നിവർ ഗാനമാലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.