'അംഗൻവാടി ജീവനക്കാർക്ക് നീതി ഉറപ്പാക്കണം'

മലപ്പുറം: അംഗൻവാടി ജീവനക്കാരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അനീതിക്കും തൊഴിൽ ചൂഷണത്തിനുമെതിരെ എസ്.ടി.യു പ്രക്ഷോഭം ശക്തമാക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല. അംഗൻവാടി വർക്കേഴ്സ് ഹെൽപേഴ്സ് ഓർഗനൈസേഷൻ (എസ്.ടി.യു) സമര പ്രഖ്യാപന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്ടോബർ രണ്ടാം വാരം സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തും. സംസ്ഥാന പ്രസിഡൻറ് സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. വി.എ.കെ. തങ്ങൾ, വല്ലാഞ്ചിറ മജീദ്, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൻ വി.എം. സുബൈദ, നസീമ ബീഗം, റൈഹാനത്ത് ജീവി, പി.ടി. സുനീറ, സമീറ മുസ്തഫ, ഫാത്തിമ മണ്ണറോട്ടിൽ, ഹഫ്സത്ത് മലപ്പുറം, സജ്ന മങ്കട, റംലാബി, ഉമൈബ, ആബിദ, സരോജിനി, റാബിയ, ശ്രീലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.