കുട്ടികളെ സ്​കൂളിലേക്ക്​ ദീർഘദൂരം നടത്തേ​​ണ്ടെന്ന്​ സുപ്രീംകോടതി

വിധി പരപ്പനങ്ങാടി പാലത്തിങ്ങൽ സ്കൂളി​െൻറ കേസിൽ മലപ്പുറം: സ്കൂളിലെത്താൻ ചെറുപ്രായത്തിൽ കുട്ടികൾ കിലോമീറ്റർ താണ്ടേണ്ടിവരുന്നത് വിദ്യാഭ്യാസാവകാശത്തി​െൻറ സത്തക്ക് യോജിക്കുന്നതല്ലെന്ന് സുപ്രീംകോടതി. പരപ്പനങ്ങാടി എ.എം.എൽ.പി സ്കൂളി​െൻറ അപ്ഗ്രേഡുമായി ബന്ധപ്പെട്ട കേസിലാണ് വിധി. വിദ്യനേടാൻ 14 വയസ്സിൽ താെഴയുള്ള കുട്ടികൾ മൂന്ന് മുതൽ ആറ് കിലോമീറ്റർ വരെ നടക്കേണ്ടിവരുന്നത് അംഗീകരിക്കാനാകില്ല, 14 വയസ്സ് വരെയുള്ള വിദ്യാഭ്യാസം മൗലികാവകാശമാണെന്നും ജസ്റ്റിസ് മദൻ ബി ലോകാർ, ദീപക് ഗുപ്ത എന്നിവർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന ഇടങ്ങളിൽ വേണം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും കോടതി പറഞ്ഞു. പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂൾ അപ്ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട നിയമപോരാട്ടം രണ്ട് വർഷം മുമ്പാണ് ആരംഭിക്കുന്നത്. ജൂൺ 2015ൽ യു.ഡി.എഫ് സർക്കാർ യു.പിയായി അപ്ഗ്രേഡ് ചെയ്തു. ഇതിനെതിരെ സമീപത്തെ ചിറമംഗലം സ്കൂൾ കോടതിയിൽ പോയി. സ്കൂളുകൾ തമ്മിൽ മൂന്നുകിലോമീറ്റർ ദൂരമില്ലെന്നും 1958ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിക്കാതെയാണ് അപ്ഗ്രഡേഷൻ എന്നുമായിരുന്നു വാദം. തുടർന്ന് ഹൈകോടതി സർക്കാർ അനുമതി സ്റ്റേ ചെയ്തു. ഇതിനെതിരെ പാലത്തിങ്ങൽ സ്കൂൾ മാനേജ്മ​െൻറ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി സ്റ്റേ നീക്കിയാണ് സുപ്രീംകോടതി സ്കൂൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. സ്കൂളുകൾക്കിടയിൽ ആകാശമാർഗമുള്ള ദൂരമാണ് എതിർഭാഗം ചൂണ്ടിക്കാണിച്ചതെന്നും വാഹനങ്ങളിലും കാൽനടയായും മൂന്നിനും ആറിനുമിടയിൽ കിലോമീറ്റർ ദൂരമുണ്ടെന്നുമുള്ള പാലത്തിങ്ങൽ സ്കൂളി​െൻറ വാദം അംഗീകരിച്ചു. ആശങ്ക വിധിയോടെ മറികടക്കാനായെന്ന് സ്കൂൾ സെക്രട്ടറി ഹാഫിസ് മുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.