സാംസ്കാരിക സമ്മേളനവും 'കർണശപഥം' കഥകളിയും 17ന്

ഒറ്റപ്പാലം: കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ ഒറ്റപ്പാലം കഥകളി രംഗശാലയുടെ മൂന്നാം വർഷികത്തോടനുബന്ധിച്ച് 17ന് ഒറ്റപ്പാലം സി.എസ്.എൻ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക സമ്മേളനവും 'കർണശപഥം' കഥകളിയും സംഘടിപ്പിക്കും. കഥകളിയിലെ 'കുട്ടിത്രയങ്ങളായി' വിശേഷിപ്പിച്ച കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ എന്നിവർക്ക് ആദരസൂചകമായി സമർപ്പിക്കുന്നതാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ ഗോപിനായർ മുഖ്യാതിഥിയായിരിക്കും. രംഗശാല പ്രസിഡൻറ് ഗോപി എൻ. പൊതുവാൾ അധ്യക്ഷത വഹിക്കും. കുട്ടിത്രയം അനുസ്മരണം ഡോ. എൻ.പി. വിജയകൃഷ്ണൻ നിർവഹിക്കും. കലാമണ്ഡലം നാരായണൻ നമ്പീശൻ, ഡോ. സദനം ഹരികുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കോട്ടക്കൽ മധു, സദനം ഗോപാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കഥകളി അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.