മാങ്കുറുശി^കല്ലൂർ റോഡ് തകർന്നു

മാങ്കുറുശി-കല്ലൂർ റോഡ് തകർന്നു പത്തിരിപ്പാല: മഴ തുടങ്ങിയതോടെ കുഴികൾ നിറഞ്ഞ് മാങ്കുറുശി-കല്ലൂർ റോഡ് തകർന്നു. മാങ്കുറുശിയിൽനിന്ന് കല്ലൂർവഴി കേരളശ്ശേരിയിലേക്കും കുണ്ടളശ്ശേരിയിലേക്കും എത്താനുള്ള പ്രധാന റോഡാണിത്. മാങ്കുറുശിപള്ളി, യു.പി സ്കൂൾ, ക്ഷീരസംഘം ഓഫിസ്, കല്ലൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡുകൾ തകർന്നത്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികൾ കാണാനാകുന്നില്ല. ഇരുചക്രവാഹനങ്ങൾ കുഴികളിൽപെട്ട് അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. മഴമാറിയാൽ അടിയന്തരമായെങ്കിലും അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വള്ളിക്കോട് റോഡരികിലെ വെള്ളക്കെട്ട് ദുരിതമാവുന്നു പുതുപ്പരിയാരം: വള്ളിക്കോട് പാതവക്കിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ദുരിതമാവുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാനപാതക്കരികിലെ കുഴിനിറഞ്ഞ ഭാഗത്താണ് വെള്ളം നിറഞ്ഞുനിൽക്കുന്നത്. മഴപെയ്താൽ ഇതേസ്ഥലത്ത് വെള്ളം കെട്ടിനിൽക്കുന്നത് കാരണം ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്കിങ്ങിനും പ്രയാസം സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യം റോഡരിക് ഇടിയുന്നതിനും വഴിയൊരുക്കുന്നു. മഴവെള്ളം പോകാനുള്ള ചാലോ മറ്റ് ക്രമീകരണങ്ങളുമില്ലാത്തത് പാതയുടെ തകർച്ചക്ക് ആക്കം കൂട്ടുകയാണ്. ഈ സ്ഥലത്ത് വെള്ളക്കെട്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.