ജില്ലയിൽ ഏറ്റവും കൂടുതൽ കുഴൽപണ കേസുകൾ പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ: കഴിഞ്ഞ പത്ത് മാസത്തിനിെട ജില്ലയിൽ ഏറ്റവും കൂടുതൽ കുഴൽപണ കേസുകൾ രജിസ്റ്റർ ചെയ്തത് പെരിന്തൽമണ്ണയിൽ. ഇൗ കാലയളവിനുള്ളിൽ ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 16 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ആറും പെരിന്തൽമണ്ണയിലാണ്. ഇതിൽനിന്ന് മൂന്നരക്കോടി രൂപയുടെ കുഴൽപണമാണ് പിടികൂടിയത്. മഞ്ചേരി, താനൂർ, തിരൂർ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വീതവും നിലമ്പൂർ, കരുവാരകുണ്ട്, കൊളത്തൂർ, ചങ്ങരംകുളം സ്റ്റേഷനുകളിൽ ഒന്നുവീതം കേസുകളുമാണ് പിടികൂടിയത്. നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതുതായി ഇറക്കിയ 2000, 500 രൂപ കറൻസികളാണ് എല്ലാ കേസിലും പിടികൂടിയത്. ആഡംബര വാഹനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതോടെ പൊതുവാഹനങ്ങളിൽ വരെ കുഴൽപണം കടത്തുന്നുണ്ട്. പിടിയിലായവർ അന്നുതന്നെയോ തൊട്ടടുത്ത ദിവസമോ ജാമ്യത്തിലിറങ്ങുന്നത് കൂടുതൽ പേർ ഇതേവഴിക്ക് നീങ്ങാൻ കാരണമാകുന്നുണ്ട്. അതിനിടെ, ഒരുകോടിയുടെ കുഴൽപണവുമായി കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ പിടിയിലായ മുഹമ്മദ് ബഷീർ, മുജീബ് റഹ്മാൻ എന്നിവരെ ജാമ്യത്തിൽ വിട്ടു. 1,01,50,000 രൂപയുടെ കുഴൽപണവുമായാണ് ഇരുവരേയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.