മെഡിക്കല്‍ ബോര്‍ഡി​െൻറ അംഗീകാരമില്ലാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്: നടപടി പുനഃപരിശോധിക്കണം

മെഡിക്കല്‍ ബോര്‍ഡി​െൻറ അംഗീകാരമില്ലാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്: നടപടി പുനഃപരിശോധിക്കണം തിരുവനന്തപുരം: മെഡിക്കല്‍ ബോര്‍ഡി​െൻറ അംഗീകാരമില്ലാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി അലവന്‍സ് കൈപ്പറ്റുകയും സ്പെഷല്‍ കാഷ്വല്‍ ലീവെടുക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഡിഫറൻറലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വഴുതക്കാട് ഗവ. വിമണ്‍സ് കോളജില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് ടി.കെ. ബിജു അധ്യക്ഷതവഹിച്ചു. രക്ഷാധികാരിയും നടനുമായ ജോബി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, പി. മോഹനന്‍, എൻ. അനിത, ബി. ബേബികുമാര്‍, ജില്ല പ്രസിഡൻറ് വി.കെ. വിനോദ് കുമാര്‍, ജില്ല സെക്രട്ടറി എം.ജി. ജയശങ്കര്‍ മേനോന്‍, ട്രഷറര്‍ എം.വി. ജെസി, ബി. ലതാകുമാരി, റോസമ്മ, എം. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.കെ. വിനോദ് കുമാര്‍ (ജില്ല പ്രസി.), എം.ജി. ജയശങ്കര്‍ മേനോന്‍ (ജില്ല സെക്ര.), എം.വി. ജെസി (ജില്ല ട്രഷ.‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.