mpgmji2 ആതുര സേവനത്തിന് പുതുകാൽവെപ്പായി സി.എച്ച് സെൻറർ സമർപ്പിച്ചു

മഞ്ചേരി: ആതുര സേവന രംഗത്ത് മുസ്ലിം ലീഗി‍​െൻറ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്നുവരുന്ന സംരംഭമായ സി.എച്ച് സ​െൻററിന് നിർമിച്ച അഞ്ചുനില കെട്ടിടം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ഒരേസമയം 70ഒാളം പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള 12 മെഷീനുകളുമായി ഡയാലിസിസ് സ​െൻററും തുറന്നു. പ്രവാസികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ പങ്കാളിത്തത്തിലാണ് അഞ്ച് നിലകെട്ടിടം നിർമിച്ചത്. ഡയാലിസിസ് സ​െൻറർ ഒരുദിവസം പ്രവർത്തിക്കാൻ 43,000 രൂപയും പ്രതിവർഷം 1.55 കോടിയും ചെലവുവരും. പാവങ്ങൾക്ക് വേണ്ടിയുള്ള സേവനവും സമർപ്പണവുമാണ് മഞ്ചേരിയിലെ സി.എച്ച് സ​െൻറർ എന്നും നിലനിർത്തേണ്ടത് വലിയ ദൗത്യമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സ​െൻററിലെ കെ.എം.സി.സി ഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ലാബ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫാർമസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും 12 ഡയാലിസിസ് മെഷീനുള്ള ഡയാലിസിസ് സ​െൻററും പ്രാർഥന ഹാളും സാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു. സി.എച്ച് സ​െൻറർ പ്രസിഡൻറ് യു.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ എം.കെ. മുനീർ, എ.പി. അനിൽകുമാർ, പി.കെ. അബ്ദുറബ്ബ്, പി.കെ. ബഷീർ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, പി. ഹമീദ് മാസ്റ്റർ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ എന്നിവർ സംസാരിച്ചു. സി.എച്ച് സ​െൻറർ ജനറൽ സെക്രട്ടറി എം. ഉമ്മർ എം.എൽ.എ സ്വാഗതവും ട്രഷറർ നിർമാൺ മുഹമ്മദലി നന്ദിയും പറഞ്ഞു. പടം... മഞ്ചേരിയിൽ സി.എച്ച് സ​െൻററി‍​െൻറ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.