പശ്ചിമഘട്ട രക്ഷായാത്രക്ക് സ്വീകരണം നൽകി

പരപ്പനങ്ങാടി: 'കേരളം നിലനിൽക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കൂ' മുദ്രാവാക്യമുയർത്തി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കാസർകോട്ട് നിന്നാരംഭിച്ച പശ്ചിമഘട്ട രക്ഷായാത്രക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. യു. കലാനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. ഡോ. ആസാദ് മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ ജോൺ പെരിവന്താനം സ്വീകരണത്തിന് നന്ദി പറഞ്ഞു. ചെങ്ങാട്ട് ഹുമയൂൺ കബീർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.