കാടുമൂടി പാലം, കാൽനടയാത്രക്കാർ ദുരിതത്തിൽ കോട്ടക്കൽ:

കോട്ടക്കൽ: പാലത്തിനിരുവശവും കുറ്റിക്കാടുകൾ മൂടിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഉദ്യാനപാതയുടെ സമീപത്തെ പാലത്തി​െൻറ കൈവരികളടക്കം കാടുമൂടിയ നിലയിലാണ്. കാൽനടയാത്രക്കാരാണ് കൂടുതൽ പ്രയാസത്തിലാകുന്നത്. റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുകയാണ്. ദിനംപ്രതി പ്രഭാതസവാരിക്കാരടക്കം നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. നഗരസഭ ഇടപെടണമെന്നാണ് ആവശ്യം. പടം / ഉദ്യാനപാതക്ക് സമീപത്തെ പാലം കാടുമൂടിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.