നീറ്റ്​: കുഴപ്പങ്ങളില്ലെന്ന്​ ഉറപ്പാക്കണമെന്ന്​ തമിഴ്​നാടിനോട്​ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റി(നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)നോട് അനുബന്ധിച്ച് കുഴപ്പങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തമിഴ്നാട് സർക്കാറിനോട് സുപ്രീംകോടതി നിർദേശം. പൊതുജനങ്ങളുടെ ജീവിതം തടസ്സെപ്പടുത്തുന്നവെര ഉചിത നിയമങ്ങൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കോടതി നടപ്പാക്കണമെന്ന് നിർദേശിച്ച നീറ്റ് പരീക്ഷയെക്കുറിച്ച് നിരീക്ഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച്. പ്രശ്നങ്ങൾ ഇല്ലാതെ നീറ്റ് നടപ്പാക്കൽ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ബാധ്യതയാണെന്നും എ.എം ഖാൻവിൽകറും ഡി.വൈ. ചന്ദ്രചൂഢും അംഗങ്ങളായ ബെഞ്ച് പറഞ്ഞു. നീറ്റ് പരീക്ഷക്കെതിരെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തികളുടെയും സമരം നിയന്ത്രിക്കാനും നിയമപാലനം ഉറപ്പുവരുത്താനും സംസ്ഥാനത്തിന് നിർദേശം നൽകണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിൽ നീറ്റിനെതിരെ നടക്കുന്ന സമരങ്ങൾ സംസ്ഥാനത്തെ പൊതുജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. സെപ്റ്റംബർ 18 ന് ബെഞ്ച് വീണ്ടും വിഷയം പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.