അമിത് ഷായുടെ വിലാസം കണ്ടെത്താൻ നാലു ദിവസം

അഹ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലാസം കണ്ടെത്താൻ ഗുജറാത്ത് മുൻമന്ത്രി മായ കൊട്നാനിക്ക് നാലു ദിവസം സമയം. സ്പെഷൽ കോടതിയാണ് കൊട്നാനിക്ക് നാലു ദിവസം സമയം നൽകിയത്. നരോദ ഗാം കൂട്ടക്കൊലക്കേസിൽ സാക്ഷി പറയാനായി കോടതിയിലെത്തുന്നതിന് സമൻസ് അയക്കുന്നതിനാണ് വിലാസം കണ്ടെത്തേണ്ടത്. ആദ്യം സെപ്റ്റംബർ നാലിന് നാലുദിവസം സമയം അനുവദിച്ചു. എന്നാൽ, കൂടുതൽ സമയം അനുവദിക്കണമെന്നാവ‍ശ്യപ്പെട്ട് കൊട്നാനിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നാലുദിവസം കൂടി അനുവദിച്ചത്. കൊട്നാനിക്ക് വേണ്ടി അമിത് ഷാ സാക്ഷി പറയുമോ എന്നും കോടതി ചോദിച്ചു. കേസ് നാല് മാസത്തിനുള്ളിൽ തീർക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. 2002ലെ നരോദ ഗാം കലാപ കേസിൽ കൊട്നാനിക്ക് 28 വർഷം ശിക്ഷയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.